ക്രിസ്റ്റ്യാനോയെ ഞെട്ടിച്ച് കാമുകി; പിറന്നാൾ സമ്മാനം 2.19 കോടിയുടെ മെഴ്സിഡീസ് ബെൻസ്

single-img
8 February 2020

കളിക്കളത്തിനകത്തും പുറത്തും കാണികളെയും ആരാധകരെയും ഒരു പോലെ അമ്പരപ്പിക്കുന്ന ഫുട്ബോൾ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. എന്നാൽ ഒരു ചെയ്ഞ്ചിന് വേണ്ടി പിറന്നാൾ ദിനത്തിൽ ക്രിസ്റ്റ്യാനോക്ക് ഭീകരൻ സമ്മാനം നൽകി അമ്പരപ്പിച്ചിരിക്കുകയാണ് കാമുകി ജോർജിന റോഡ്രിഗസ്. ഇന്ത്യയിൽ 2.19 കോടി രൂപ വിലയുള്ള മെഴ്സിഡീസ് എഎംജി ജി–63 മോഡൽ കറുപ്പ് നിറമുള്ള എസ്‍യുവിയാണ് ജോർജിന ക്രിസ്റ്റ്യാനോയ്ക്ക് പിറന്നാൾ സമ്മാനമായി നൽകിയത്.

പിറന്നാൾ വിരുന്നൊരുക്കിയ ഹോട്ടലിനു പുറത്തേയ്ക്കു ക്രിസ്റ്റ്യാനോയെ വിളിച്ചുകൊണ്ടു പോയ ജോർജിന സർപ്രൈസ് ആയി സമ്മാനം കാഴ്ചവയ്ക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളി‍ൽ വൈറലാണ്.
ലോകത്തിലെ ഏറ്റവും വില കൂടിയ കാറുകളുള്ള യുവെന്റസ് താരത്തിന്റെ ശേഖരത്തിലെത്തുന്ന ഇരുപതാമത്തെ വണ്ടിയാണ് മെഴ്സിഡീസ് എഎംജി ജി–63 എന്നാണ് വിവരം. ബുഗാട്ടി ഷിറോൺ, ആസ്റ്റൺ മാർട്ടിൻ ഡിബി9, ഔഡി ആർ8, റോൾസ് റോയ്സ് ഫാന്റം തുടങ്ങിയ കാറുകളാണ് ക്രിസ്റ്റ്യാനോയുടെ ശേഖരണത്തിലുള്ള മറ്റ് കാറുകൾ.