ഹെൽമറ്റിനുള്ളിൽ‌ വിഷപ്പാമ്പുമായി സഞ്ചരിച്ചത് 11കി.മീ ; ഭാഗ്യം കടാക്ഷിച്ചു

single-img
7 February 2020

കൊച്ചി : ഹെൽമറ്റിനുള്ളിൽ ഉഗ്രവിഷമുള്ള ഉണ്ടെന്നറിയാതെ യാത്രികൻ സഞ്ചരിച്ചത് 11 കിലോമീറ്റർ. ഉദയംപേരൂർ കണ്ടനാട് സെന്റ് മേരീസ് ഹൈസ്കൂൾ സംസ്‌കൃത അധ്യാപകൻ കെ.എ.രഞ്ജിത്തിന്റെ ഹെൽമറ്റിനുള്ളിലാണ് ശംഖുവരയൻ പാമ്പ് ഒളിച്ചിരുന്നത്. ഭാഗ്യം കൊണ്ട് മാത്രം പരിക്കുകൾ കൂടാതെ രക്ഷപ്പെടുകയായിരുന്നു.

മാമലയിലെ വീട്ടിൽ നിന്നു കണ്ടനാട് സ്കൂളിൽ എത്തിയ ശേഷം അവിടെ നിന്നു സംസ്‌കൃതം ക്ലാസിനായി തൃപ്പൂണിത്തുറ ആർഎൽവി സ്കൂളിൽ എത്തിയപ്പോഴാണ് ഹെൽമറ്റിനുള്ളിൽ രഞ്ജിത്തിന് പതിവില്ലാത്ത അസ്വസ്ഥത അനുഭവപ്പെട്ടത്.തുടർന്നുള്ള പരിശോധനയിലാണ് പാമ്പിനെ ഹെൽമറ്റിന്റെ സ്പോഞ്ചിന്റെയുള്ളിൽ കുടുങ്ങിയ നിലയിൽ കണ്ടത്. എന്നാൽ അതിനോടകം തന്നെ പാമ്പ് ഞെരുങ്ങി ചത്ത ചത്ത നിലയിൽ ആയിരുന്നെന്ന് രഞ്ജിത് പറഞ്ഞു. ഉടൻ തന്നെ ഹെൽമറ്റ് അടക്കം മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു കളഞ്ഞു.