ഗോമാംസം ഭക്ഷിക്കുന്ന കുറ്റത്തിന് കടുവകള്‍ക്കും ശിക്ഷ നല്‍കണം; എന്‍സിപി എംഎല്‍എ

single-img
5 February 2020

ഗോമാംസം ഭക്ഷിക്കുന്ന കുറ്റത്തിന് കടുവകളെയും ശിക്ഷിക്കണമെന്ന് ഗോവ എന്‍സിപി എംഎല്‍എ ചര്‍ച്ചില്‍ അലെമെവൊ. ഇതേ കുറ്റത്തിന് മനുഷ്യരെ ശിക്ഷിക്കുകയാണെങ്കില്‍ കടുവകള്‍ക്കും ശിക്ഷ നല്‍കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ജനുവരിയിൽ മഹാദയി വന്യജീവി സങ്കേതത്തില്‍ ഒരു കടുവയെയും മൂന്ന് കടുവക്കുഞ്ഞുങ്ങളെയും നാട്ടുകാരായ അഞ്ചുപേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയിരുന്നു.

ഇന്ന് ഗോവൻ പ്രതിപക്ഷ നേതാവ് ദിഗംബര്‍ കമത് ഈ വിഷയം സംസ്ഥാന നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് അലെമെവൊയുടെ പ്രസ്താവന. മനുഷ്യർക്ക് ഗോമാംസം ഭക്ഷിക്കുന്ന തെറ്റിന് ശിക്ഷ നല്‍കുമ്പോള്‍ അതെ തെറ്റ് ചെയ്യുന്ന കടുവകള്‍ക്ക് എന്താണ് ശിക്ഷയെന്ന് അദ്ദേഹം ചോദിച്ചു.

രാജ്യത്തെ വന്യജീവി സംരക്ഷണത്തില്‍ കടുവകള്‍ പ്രധാനപ്പെട്ടവയാണെങ്കില്‍ മനുഷ്യരെ സംബന്ധിച്ചിടത്തോളം പശുക്കളാണ് പ്രധാനപ്പെട്ടവയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.