നടൻ വിജയ്നെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യുന്നു

single-img
5 February 2020

തമിഴ് സിനിമാ സൂപ്പര്‍താരം വിജയിയെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യുന്നു. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ മാസ്റ്ററിന്‍റെ ഷൂട്ടിംഗ് കടലൂര്‍ ജില്ലയില്‍ പുരോഗമിക്കുന്നതിനിടെയാണ് ഷൂട്ടിംഗ് സെറ്റിലെത്തി ഉദ്യോഗസ്ഥര്‍ താരത്തെ ചോദ്യം ചെയ്യുന്നത്.

അതേസമയം തന്നെ അദ്ദേഹത്തെ ആദായനികുതി വകുപ്പ് കസ്റ്റഡിയില്‍ എടുത്തതായി അഭ്യൂഹങ്ങള്‍ പുറത്തു വരുന്നുണ്ട്. നിലവിൽ ഷൂട്ടിംഗ് ഉദ്യോഗസ്ഥര്‍ നിര്‍ത്തിവച്ചതായാണ് വിവരം. വിജയുടെ അവസാനം പുറത്തിറങ്ങിയ ബിജിലിന്‍റെ നിര്‍മ്മാതാക്കാളായ എജിഎസ് സിനിമാസുമായി ബന്ധപ്പെട്ട് ഇന്ന് ഇരുപത് ഇടങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇപ്പോൾ വിജയിയെ ചോദ്യം ചെയ്യുന്നതെന്നും സൂചനയുണ്ട്.