ഹർഭജൻ സിംഗ് ഇനി സൗഹൃദത്തിന്റെ കഥ പറയും ; ബഹുഭാഷ ചിത്രം ഫ്രണ്ട്ഷിപ്പില്‍ നായകവേഷം

single-img
4 February 2020

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖമായിരുന്ന ഹർഭജൻ സിംഗ് സിനിമയിലേക്ക്. ഉടന്‍ ചിത്രീകരണം തുടങ്ങുന്ന ബഹുഭാഷ ചിത്രമായ ഫ്രണ്ട്ഷിപ്പിലാണ് ഹര്‍ഭജന്‍ അഭിനയിക്കുന്നത്. ചിത്രത്തിൽ നായകനായാണ് ഹർഭജന്‍ എത്തുക. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഹർഭജൻ തന്നെയാണ് സ്വന്തം ട്വിറ്റർ പേജിലൂടെ പുറത്തു വിട്ടത്.

സിയാന്റോ സ്റ്റുഡിയോയുടെ ബാനറിൽ ജെ പീ ആർ, സ്റ്റാലിൻ എന്നിവർ നിർമ്മിക്കുന്ന ചിത്രം തമിഴ് ,ഹിന്ദി,തെലുങ്ക് ഭാഷകളിലാണ് പുറത്തിറങ്ങുക സംവിധായക ഇരട്ടകളായ ജോൺപോൾ രാജ്, ഷാം സൂര്യ എന്നിവരാണ് ചിത്രത്തിനു പിന്നില്‍ . ‘ഫ്രണ്ട്ഷിപ്പി’ ലെ മറ്റു അഭിനേതാക്കൾ സാങ്കേതിക വിദഗ്ധർ എന്നിവരെ കുറിച്ചുള്ള വിശദ വിവരങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. വേനലവധിക്കാലത്ത് ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം.