ഡല്‍ഹിയെ കീഴ്പ്പെടുത്താൻ അരാജക വാദികളെ അനുവദിക്കില്ല; ഷഹീൻബാഗ് സമരത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി

single-img
3 February 2020

രാജ്യത്തെ പൗരത്വ ഭേദഗതി വിഷയത്തിനെതിരായ സമരത്തിൽ ആദ്യ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ ഷഹീൻബാഗ് സമരം രാഷ്ട്രീയക്കളിയെന്ന് അദ്ദേഹം വിമർശിച്ചു. “ഡൽഹിയിലെ പൗരത്വ നിയമഭേദഗതിക്കെതിരായ സമരങ്ങൾക്ക് പിന്നിൽ രാഷ്ട്രീയമുണ്ട്. എഎപിയും കോൺഗ്രസ്സും പ്രതിഷേധത്തിൽ രാഷ്ട്രീയമുതലെടുപ്പ് നടത്തുന്നു. ഷഹീൻബാഗിലെ സമരത്തിൽ ഡൽഹിയിലെ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്.

ഇപ്പോഴത്തെ ഷഹീൻബാഗ് നാളെ മറ്റ് റോഡുകളിലേക്കും വ്യാപിച്ചേക്കാം.ഡൽഹിയെ കീഴ്പ്പെടുത്താൻ അരാജക വാദികളെ അനുവദിക്കില്ല,” സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു.

ഡൽഹിയിൽ ഭരണത്തിലുള്ള ഭരിക്കുന്ന ആംആദ്മി സ‍ര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. മനുഷ്യത്വത്തെക്കാളും വലുതോ രാഷ്ട്രീയമെന്ന് എഎപി സർക്കാരിനോട് മോദി ചോദിച്ചു. എഎപി സർക്കാർ കേന്ദ്ര സർക്കാർ പദ്ധതിയായ ആയുഷ്മാൻ ഭാരത് ഇല്ലാതാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.