വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിച്ച് കൂവിപ്പിച്ച സംഭവം; ടോവിനോ പരസ്യമായി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ

single-img
2 February 2020

വയനാട് ജില്ലയിൽ കോളേജിലെ പരിപാടിക്കിടെ വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിപ്പിച്ച് കൂവിപ്പിച്ച സംഭവത്തില്‍ നടന്‍ ടോവിനോ പരസ്യമായി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ അന്‍വര്‍ സാദത്ത്. ഈ വിഷയത്തിൽ പരസ്യമായി മാപ്പുപറഞ്ഞ് ടോവിനോ വിഷയം അവസാനിപ്പിക്കണം എന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെ ആവശ്യപ്പെട്ടു.

താരങ്ങളും ജനപ്രതിനിധികളും ഉണ്ടാകുന്നത് ജനങ്ങളാല്‍ ആണ്, അതില്‍ ഒരു വ്യക്തിയെ ആണ് ടോവിനോ അവഹേളിച്ചത്, ടോവിനോ ഒരു പക്ഷെ നല്ല കാര്യമായിരിക്കാം പറഞ്ഞത്. അവിടെ ടോവിനോ എന്ത് പറഞ്ഞു എന്നല്ല അവിടെ കൂവിയിട്ടുണ്ടെങ്കില്‍ കൂവിയതിനു തക്കതായ മറുപടിയാണ് പറയേണ്ടിയിരുന്നത് അല്ലാതെ ഈ കാടത്തമല്ല കാണിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം എഴുതുന്നു.

താരങ്ങളും ജനപ്രതിനിധികളും ഉണ്ടാകുന്നത് ജനങ്ങളാൽ ആണ്. അതിൽ ഒരു വ്യക്തിയെ ആണ് ടോവിനോ അവഹേളിച്ചത് ടോവിനോ ഒരു പക്ഷെ നല്ല…

Posted by Anwar Sadath MLA on Sunday, February 2, 2020