ആസ്‌ട്രേലിയന്‍ ഓപ്പണ്‍: സിംഗിള്‍സ് കിരീടം സ്വന്തമാക്കി അമേരിക്കയുടെ സോഫിയ കെനിന്‍

single-img
1 February 2020

ആസ്‌ട്രേലിയന്‍ ഓപ്പണില്‍ ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ വനിതാ വിഭാഗം സിംഗിള്‍സ് കിരീടം സ്വന്തമാക്കിഅമേരിക്കയുടെ സോഫിയ കെനിന്‍. സ്പാനിഷ് താരമായ ഗര്‍ബെയ്ന്‍ മുഗുരുസയെ പരാജയപ്പെടുത്തിയ സോഫിയ കെനിന്റെ ആദ്യ ഗ്രാന്റ് സ്ലാം നേട്ടമാണിത്. സ്കോര്‍ – 4-6, 6-2, 6-2.

21 വയസുള്ള ഈ അമേരിക്കക്കാരി ടൂര്‍ണമെന്റിലെ തുടര്‍ച്ചയായ അട്ടിമറികള്‍കൊടുവില്‍ ഫൈനലിലും വിജയിച്ചാണ് കിരീടം സ്വന്തമാക്കിയത്. ഇതിന് മുന്‍പ് 14ാം സീഡ് സോഫിയ ഒരു ഗ്രാന്റ് സ്ലാമിന്റെ പോലും നാലാം റൗണ്ടിനപ്പുറം കടന്നിട്ടില്ല. 1999ല്‍ സെറീന വില്യംസ് പതിനെട്ടാം വയസില്‍ യു.എസ് ഓപണ്‍ നേടിയത് കഴിഞ്ഞാല്‍ ഗ്രാന്റ്സ്ലാം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ അമേരിക്കക്കാരിയെന്ന നേട്ടവും ഇതോടെ സോഫിയ സ്വന്തമാക്കി.