നിര്‍ഭയാ കേസ് പ്രതി അക്ഷയ് താക്കൂര്‍ ദയാഹര്‍ജി നല്‍കി

single-img
1 February 2020

ദില്ലി: നിര്‍ഭയാ കേസിലെ മൂന്നാം പ്രതി അക്ഷയ് താക്കൂര്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിച്ചു. മറ്റൊരു പ്രതിയായ വിനയ് ശര്‍മയുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതിന് പിന്നാലെയാണിത്. ദയാഹര്‍ജി തള്ളിയാല്‍ പതിനാല് ദിവസത്തിന് ശേഷം മാത്രമേ വധശിക്ഷ നടപ്പാക്കാന്‍ പാടുള്ളൂവെന്നാണ് നിയമം. ഇതേതുടര്‍ന്ന് പ്രതികളുടെ വധശിക്ഷ നടപ്പാക്കല്‍ നീണ്ടേക്കും. പ്രതികള്‍ക്ക് എല്ലാവിധ നിയമപരമായ അവകാശങ്ങളും തേടാമെന്നും ഇതിന് ശേഷം മാത്രമാണ് വധശിക്ഷ നടപ്പാക്കുകയുള്ളൂവെന്നും ദില്ലി പട്യാല കോടതി അറിയിച്ചിരുന്നു.

ഇന്ന് നടപ്പാക്കുമായിരുന്ന ശിക്ഷാവിധി നീട്ടിവെച്ചിരിക്കുകയാണ് കോടതി.നേരത്തെ കേസിലെ മറ്റൊരു പ്രതിയായ വിനയ് ശര്‍മ സമര്‍പ്പിച്ച ദയാഹര്‍ജിയും രാഷ്ട്രപതി തള്ളിയിരുന്നു.