സുരാജിന്റെ നായികയായി മഞ്ജു എത്തുമെന്ന വാര്‍ത്ത വ്യാജമെന്ന് സംവിധായകന്‍

single-img
31 January 2020

പുതിയ ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടിന്റെ നായികയായി മഞ്ജു വാര്യര്‍ എത്തുമെന്ന വാര്‍ത്ത വ്യാജമാണെന്ന് സംവിധായകന്‍.എം മുകുന്ദന്റെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചെറുകഥ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് മഞ്ജു നായികയായെത്തുമെന്ന വാര്‍ത്തകള്‍ വന്നത്. ഇതോടെ ചിത്രത്തിന്റെ സംവിധായകന്‍ എം ഹരികുമാര്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തുകയായിരുന്നു.

മഞ്ജുവിനെ സമീപിച്ചിട്ടില്ലെന്നും ചിത്രത്തിന്റെ കാസ്റ്റിംഗ് പൂര്‍ത്തിയായിട്ടില്ലെന്നും സംവിധായകന്‍ പറഞ്ഞു.പാര്‍വതിയും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എത്രയും പെട്ടെന്ന് ചിത്രത്തിലെ താരങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുമെന്നും ഹരികുമാര്‍ വ്യക്തമാക്കി.