ജാമിയയിലെ അക്രമി മനോരോഗിയാണെന്ന വെളിപ്പെടുത്തലിനായി രാജ്യം കാത്തിരിക്കുന്നു: തോമസ് ഐസക്

single-img
30 January 2020

ജാമിയ മിലിയ സർവകലാശാലയില്‍ പൌരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അക്രമി വെടിയുതിര്‍ത്തതില്‍ പ്രതികരണവുമായി സംസ്ഥാന ധനമന്ത്രി ഡോ ടി എം തോമസ് ഐസക്ക്. ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽത്തന്നെ ജാമിയാ മിലിയയിലെ സമരക്കാർക്കെതിരെ വെടിയുണ്ട പാഞ്ഞതിൽ അത്ഭുതമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ലക്ഷണമെല്ലാം കൃത്യമാണ്. ജയ് ശ്രീറാം വിളിച്ചായിരുന്നു വെടിവെപ്പ്. തോക്കേന്തിയവൻ ചൊരിഞ്ഞ ഓരോ വാക്കും വെറുപ്പിന്റെ വെടിയുണ്ടകളായിരുന്നു. “ഞാൻ തരാം സ്വാതന്ത്ര്യം” എന്നാണയാൾ അലറിയതത്രേ. ആസാദി മുദ്രാവാക്യങ്ങൾക്കെതിരെ കഴിഞ്ഞ ദിവസം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതികരണം ഓർമ്മിക്കുക. എന്ന് തോമസ്‌ ഐസക് ഫേസ്ബുക്കില്‍ എഴുതി.

മതസഹിഷ്ണുത എന്ന ആശയത്തിന് ഗാന്ധിജിയ്ക്ക് ഗോഡ്സെ സമ്മാനിച്ചതും വെടിയുണ്ടയായിരുന്നു. എഴുപത്തിരണ്ടു വർഷങ്ങൾക്കു ശേഷം ഗോഡ്സെയുടെ പ്രേതം ജാമിയാ നഗറിൽ തോക്കുമായി ഇറങ്ങി. മറുവശത്ത് സാധാരണക്കാരിൽ സാധാരണക്കാരായ കുട്ടികൾ. വെടിയുതിർത്ത അക്രമി മനോരോഗിയാണെന്ന വെളിപ്പെടുത്തലിനായി കാത്തിരിക്കുകയാണ് രാജ്യം എന്നും അദ്ദേഹം പറഞ്ഞു.

ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽത്തന്നെ ജാമിയാ മിലിയയിലെ സമരക്കാർക്കെതിരെ വെടിയുണ്ട പാഞ്ഞതിൽ അത്ഭുതമില്ല. സംഘപരിവാർ…

Posted by Dr.T.M Thomas Isaac on Thursday, January 30, 2020