ലീഗ് പുറത്താക്കിയ നേതാവ് വീണ്ടും പൗരത്വഭേദഗതിക്ക് എതിരായി ഇടത് വേദിയില്‍

single-img
30 January 2020

കോഴിക്കോട്- പൗരത്വഭേദഗതിയില്‍ ഇടത് മുന്നണി നടത്തിയ മനുഷ്യ മഹാശ്യംഖലയില്‍ പങ്കെടുത്തതിന് മുസ്ലിംലീഗ് പുറത്താക്കിയ കെഎം ബഷീര്‍ ഇടത് വേദിയില്‍. പൗരത്വഭേദഗതിക്ക് എതിരെ ഐഎന്‍എല്‍ നടത്തുന്ന ഉപവാസ സമരത്തിലാണ് ബഷീര്‍ പങ്കെടുത്തത്. അതേസമയം പൗരത്വഭേദഗതിക്ക് എതിരെ രാഷ്ട്രീയം പരിഗണിക്കാതെ പങ്കെടുക്കുമെന്നും ഐഎന്‍എല്ലില്‍ ചേരില്ലെന്നും അദേഹം വ്യക്തമാക്കി.

മുസ്ലിംലീഗിന്റെ ബേപ്പൂര്‍ മണ്ഡലം വൈസ്പ്രസിഡന്റ് ആയിരുന്ന കെഎം ബഷീര്‍ ഇടത് മുന്നണി കഴിഞ്ഞ ദിവസം നടത്തിയ മനുഷ്യ മഹാശ്യംഖലയില്‍ പങ്കെടുത്തിരുന്നു.ഇതേതുടര്‍ന്ന് അദേഹത്തെ പാര്‍ട്ടി സസ്‌പെന്റ് ചെയ്തിരുന്നു. പിന്നീടാണ് ഐഎന്‍എല്ലിന്റെ ഉപവാസസമരവേദിയിലും അദേഹം നേരിട്ടെത്തി പങ്കെടുത്തത്.