കൊറോണ: വൈറസ് ബാധിത മേഖലയിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് ചൈന തടഞ്ഞു

single-img
29 January 2020

കൊറോണ വൈറസ് ഉത്ഭവിച്ച ചൈനയിലെ പ്രധാന മേഖലയായ വുഹാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് ചൈന തടഞ്ഞതോടെ കേന്ദ്രസര്‍ക്കാര്‍ പ്രതിരോധത്തില്‍. ഇന്ത്യാക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നത് തുടരാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ചൈനയുടെ നിലപാടില്‍ അയവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിദേശകാര്യമന്ത്രാലയവൃത്തങ്ങള്‍ പറയുന്നു.

നിലവിൽ പകര്‍ച്ചവ്യാധി മേഖലയില്‍ നിന്ന് മറ്റൊരു സ്ഥലത്തേക്ക് ആളുകളെ കൂട്ടത്തോടെ മാറ്റുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിലപാട്. ഇതിനെ മുൻനിർത്തിയാണ് വുഹാനില്‍ നിന്ന് മലയാളികള്‍ ഉള്‍പ്പെടയുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് ചൈന തടഞ്ഞത്.

ചൈന തങ്ങളുടെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയതിന് ശേഷവും വുഹാനില്‍ ഇന്ത്യക്കാര്‍ തുടരുന്നതിലെ ആശങ്ക ഇന്ത്യ അറിയിച്ചു. ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗിലെ ഇന്ത്യന്‍ എംബസി ചൈനീസ് അധികൃതരമായി ചര്‍ച്ച നടത്തുകയാണ്. ഇന്ത്യയില്‍ നിലവിൽ വൈറസ് ബാധയില്ലെന്ന്
കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുമ്പോഴും കൂടുതല്‍ പ്രതിരോധ സംവിധാനങ്ങള്‍ സജ്ജമാക്കാന്‍ ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.