ജനങ്ങള്‍ രാജ്യത്തെ പറ്റി ആശങ്കപ്പെടുമ്പോള്‍ മുല്ലപ്പള്ളി കമ്മ്യൂണിസ്റ്റ് വിരുദ്ധത ലഹരി പോലെ ആസ്വദിക്കുന്നു: എ എ റഹീം

single-img
29 January 2020

രാജ്യത്തെ ജനങ്ങൾ എൻപിആറിനെ കുറിച്ചും പൗരത്വ പട്ടികയെക്കുറിച്ചും ആശങ്കപ്പെടുമ്പോൾ മുല്ലപ്പള്ളി കമ്മ്യുണിസ്റ്റ് വിരുദ്ധത ലഹരി പോലെ ആസ്വദിക്കുകയാണ് എന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. എൻപിആർ നടപടികൾ പൂർത്തിയാക്കി പൗരത്വ പട്ടികയിലേക്ക് കടക്കാതെ മതേതര ഇന്ത്യയെ രക്ഷിക്കാൻ എല്ലാ ജനാധിപത്യ പാർട്ടികളും ഒരുമിച്ചു നിൽക്കേണ്ട കാലത്തു പിണറായിയുടെ ചോരക്കു ദാഹിച്ചലയുന്ന താങ്കൾക്ക് കാര്യമായ തകരാറുണ്ട് എന്നും റഹിം ആരോപിക്കുന്നു.

സംസ്ഥാന നിയമസഭയിൽ ഗവർണർ നയപ്രസംഗം മുഴുവൻ വായിച്ചത് മുഖ്യമന്ത്രിയും ആർഎസ്എസും തമ്മിലുള്ള ധാരണപ്രകാരമാണ് എന്നാണ് അദ്ദേഹത്തിന്റെ പുതിയ വെളിപാട്. എന്ത് തെളിവിന്റെയും വിവരത്തിന്റെയും അടിസ്ഥാനത്തിലാണ് ഇത്തരം ആരോപണം ഉന്നയിക്കാൻ തയാറായതെന്നു മുല്ലപ്പള്ളി വ്യക്തമാക്കണം എന്നും എഎ റഹിം തന്റെ ഫേസ്ബുക്ക് പേജിലെ കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

രാജ്യം അസാധാരണമായ പ്രതിസന്ധി നേരിടുമ്പോഴും മുല്ലപ്പള്ളി കമ്മ്യൂണിസ്റ്റു വിരുദ്ധതയിൽ ആത്മരതി ആസ്വദിക്കുകയാണ്. ഗവർണർ…

Posted by A A Rahim on Wednesday, January 29, 2020