ഓസ്ട്രേലിയന്‍ ഓപ്പണ്‍: ലിയാന്‍ഡര്‍ പേസിനും ബോപണ്ണയ്ക്കും ജയം

single-img
26 January 2020

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ ഇന്ത്യയുടെ സൂപ്പർ താരങ്ങളായ ലിയാന്‍ഡര്‍ പേസിനും രോഹന്‍ ബോപണ്ണയ്ക്കും ജയം. ടൂർണമെന്റിൽ മിക്സഡ് ഡബിള്‍സില്‍ ബോപണ്ണ സഖ്യം ഇന്നത്തെ ജയത്തോടെ ക്വാര്‍ട്ടറിലെത്തി.

അതേസമയം പേസ് സഖ്യം ഓസ്ട്രേലിയയുടെ സ്റ്റോം സാന്‍ഡേഴ്സ്, മാര്‍ക്ക് പോള്‍മണ്‍സ് സഖ്യത്തെയാണ് തോല്‍പ്പിച്ചത്. സ്‌കോര്‍ 6-7, 6-3, 10-6. രോഹന്‍ ബോപണ്ണയും നാദിയ കിച്ചെനോക്കും ചേർന്ന സഖ്യം നിക്കോള്‍ മെലിഷര്‍, ബ്രുണോ സോറസ് സഖ്യത്തെയും മറികടന്ന് ക്വാര്‍ട്ടറിലെത്തുകയും ചെയ്തു. സ്‌കോര്‍ 6-4, 7-6.