ബലാത്സംഗക്കേസിലെ പ്രതിക്ക് എംപിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ പരോള്‍ അനുവദിച്ചു

single-img
24 January 2020

അലഹബാദ്:ബലാത്സംഗക്കേസിലെ പ്രതിക്ക് എം പിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ കോടതി പരോള്‍ അനുവദിച്ചു. ഘോഷി മണ്ഡലത്തില്‍ നിന്നുള്ള എംപിയായ അതുല്‍ റായ്ക്കാണ് അലഹബാദ് ഹൈക്കോടതി രണ്ടു ദിവസത്തെ പരോള്‍ അനുവദിച്ചത്.

ബലാത്സംഗക്കേസില്‍ പ്രതിയായി ജയില്‍ കിടന്നതിനാല്‍ അതുല്‍ റായ്ക്ക് ഇതുവരെ സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. പരോള്‍ ആവശ്യപ്പെട്ട് ആദ്യം സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയിരുന്നു. പരോള്‍ അനുവദിച്ച് ജസ്റ്റിസ് രമേഷ് സിന്‍ഹയാണ് ഉത്തരവിട്ടത്. ജനുവരി 29 ന് പൊലീസ് കസ്റ്റഡിയില്‍ ഡല്‍ഹിയിലെത്തി സത്യപ്രതിജ്ഞ ചെയ്ത് 31 ന് മടങ്ങിയെത്താനാണ് ഉത്തരവ്.