ജാമിയ മിലിയ വിദ്യാര്‍ത്ഥിയും മലയാളിയുമായ ഷഹീന്‍ അബ്ദുള്ള യുപി പോലീസ് കസ്റ്റഡിയില്‍

single-img
23 January 2020

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമവുമായി ബന്ധപ്പെട്ട് അലിഗഢിലെ സ്ത്രീകളുടെ സമരം വീഡിയോ പകര്‍ത്താന്‍ പോയിരുന്ന ജാമിയ മിലിയ വിദ്യാര്‍ത്ഥിയും മലയാളിയുമായ ഷഹീന്‍ അബ്ദുള്ള യുപി പോലീസ് കസ്റ്റഡിയില്‍.

അറസ്റ്റിനു ശേഷം അലിഗഢിലെ ഡല്‍ഹി ഗേറ്റ് പോലീസ് സ്റ്റേഷനിലാണ് നിലവില്‍ ഷഹീന്‍ ഉള്ളതെന്നാണ് വിവരം. ജാമിയ സര്‍വകലാശാലയില്‍ പിജി മാസ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ഥിയാണ് ഷഹീന്‍ അബ്ദുള്ള. പൗരത്വ ഭേദഗതി നിയമത്തിനെതിര അതിശക്തമായി പോരാടിയ വിദ്യാര്‍ഥിയായിരുന്നു ഷഹീന്‍. മാത്രമല്ല, ജാമിയയിലെ സമരത്തിനിടയില്‍ ഡല്‍ഹി പൊലീസിന്‍റെ ക്രൂരമര്‍ദ്ദത്തിനിരയായിരുന്നു ഷഹീന്‍.