ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം; ട്രെയിനുകള്‍ വഴിതിരിച്ചുവിടുന്നു

single-img
23 January 2020

കൊച്ചി: ഇന്നുമുതല്‍ ഫെബ്രുവരി 10വരെ കേരളത്തില്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. കുമ്പളം മുതല്‍ എറണാകുളം വരെയുള്ള പാതയിലാണ് ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നത്. രാത്രി ഒരുമണിമുതല്‍ പുലര്‍ച്ചെ അഞ്ചുമണിവരെയാണ് നിയന്ത്രണം.

വെള്ളിയാഴ്ചകളിലും ഈ മാസം 25 നും നിയന്ത്രണം ഇല്ലെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്. ആലപ്പുഴ വഴി പോകുന്ന മംഗലൂരുതിരുവനന്തപുരം മാവേലി എക്സ്പ്രസ്, ഹസ്രത്ത് നിസാമുദ്ദീന്‍ തിരുവനന്തപുരം രാജധാനി എക്സ്പ്രസ്, എംജിആര്‍ ചെന്നൈ സെന്‍ട്രല്‍തിരുവനന്തപുരം എസി സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് എന്നിവ കോട്ടയം വഴി തിരിച്ചുവിടും. ചെന്നൈ എഗ്മൂര്‍ ഗുരുവായൂര്‍ എസ്‌ക്സപ്രസ് 25നും വെള്ളിയാഴ്ചകളിലും ഒഴികെ, 25 മിനുട്ട് വൈകുമെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്.

മധുര ഡിവിഷനിലെ ട്രോക്ക് അറ്റകുറ്റപ്പണി കാരണം ട്രെയിന്‍ സമയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. 56769-ാം നമ്ബര്‍ പാലക്കാട്- തിരുച്ചെന്തൂര്‍ ട്രെയിന്‍ കോവില്‍പെട്ടിക്കും തിരുനെല്‍വേലിക്കും ഇടയില്‍ ജനുവരി 23,25,26 തീയതികളില്‍ ഭാഗികമായി റദ്ദാക്കും. 56770-ാം നമ്ബര്‍ തിരുച്ചെന്തൂര്‍-പാലക്കാട് ട്രെയിന്‍ ജനുവരി 23,25,26 തീയതികളില്‍ തിരുനെല്‍വേലിക്കും കോവില്‍പെട്ടിക്കും ഇടയില്‍ ഭാഗികമായി റദ്ദാക്കുമെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്.