ലൈംഗികാതിക്രമങ്ങളും വിവാഹമോചനവും പാകിസ്ഥാനിൽ കൂടാൻ കാരണം ബോളിവുഡ് സിനിമകൾ: ഇമ്രാന്‍ ഖാന്‍

single-img
22 January 2020

പാക്കിസ്ഥാനില്‍ ലൈംഗികാതിക്രമങ്ങൾ, വിവാഹമോചനം മയമക്കുമരുന്നിന്റെ ഉപയോഗം എന്നിവയെല്ലാം കൂടുന്നതിനുള്ള കാരണം ബോളിവുഡ് സിനിമകൾ എന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ന് പാക്കിസ്ഥാനി കണ്ടന്റ് ഡെവലപേഴ്‌സിനോടും യൂട്യൂബേഴ്‌സിനോടും സംവദിക്കവെയാണ് ഇമ്രാന്‍ ഖാന്‍ ഇന്ത്യൻ സിനിമ മേഖലയായ ബോളിവുഡിനെ രൂക്ഷമായി വിമര്‍ശിച്ചത്. അതോടൊപ്പം തന്നെ ഹോളിവുഡിനെയും ഇമ്രാന്‍ ഖാന്‍ രൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി.

ജനങ്ങളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം രാജ്യത്ത് വര്‍ദ്ധിച്ചതുകൊണ്ടാണ് ബോളിവുഡ് സിനിമകള്‍ കൂടുതല്‍
ആളുകളിലേക്ക് കാണാന്‍ അവസരം ലഭിക്കുന്നത്. സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് ഉപയോഗം ഗണ്യമായി കൂടിയിട്ടുണ്ടെന്നും, ഇവയെല്ലാം കൊണ്ടുതന്നെ ബോളിവുഡ് ചിത്രങ്ങളെ രാജ്യത്ത് പരമാവധി നിരുല്‍സാഹപ്പെടുത്തണമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

സമീപ കാലത്തായി ലൈംഗിക കുറ്റകൃത്യവും ബാലപീഡനവും പാക്കിസ്ഥാനില്‍ കുതിച്ചുയരുകയാണ്. രാജ്യത്തിന്റെ വെളിയിൽ നിന്നും വരുന്ന സിനിമകളുടെ ഉള്ളടക്കമാണ് പാക്കിസ്ഥാനിലെ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് കാരണം. ബോളിവുഡ്, ഹോളിവുഡ് എന്നിവ പാകിസ്ഥാന്‍ ജനത അനുകരിക്കുകയാണെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.