ലൈംഗികാതിക്രമ കേസുകള്‍; നിത്യാനന്ദയ്‌ക്കെതിരെ ഇന്റര്‍പോളിന്റെ ബ്ലൂകോര്‍ണര്‍ നോട്ടീസ്

single-img
22 January 2020

ഇന്ത്യൻ ആൾദൈവം നിത്യാനന്ദയ്‌ക്കെതിരെ തിരിച്ചറിയപ്പെടാത്ത കുറ്റവാളികളെ കണ്ടു പിടിക്കാനോ ആയി പുറപ്പെടുവിക്കുന്ന നോട്ടീസായ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച് ഇന്റര്‍പോള്‍. ഗുജറാത്തിലെ പോലീസ് നിര്‍ദേശ പ്രകാരമാണ് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളത്.

നിത്യാനന്ദയുടെ അഹമ്മദാബാദിലെ ആശ്രമത്തില്‍ പെണ്‍കുട്ടികളെ ബന്ധികളാക്കി ലൈംഗികമായി അതിക്രമിച്ച കേസിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അഹമ്മദാബാദിൽ പ്രവർത്തിക്കുന്ന നിത്യാനന്ദയുടെ ആശ്രമത്തില്‍ വെച്ച് ബെംഗളൂരുവിലെ ദമ്പതികളുടെ രണ്ടു പെണ്‍കുട്ടികളെ അന്യായമായി തടവില്‍ വെക്കുകയും ഉപദ്രവിക്കുകയും ചെയ്ത കേസിലാണ് ഗുജറാത്ത് പോലീസ് നിത്യാനന്ദയെ അന്വേഷിക്കാന്‍ ആരംഭിച്ചത്.

ലൈംഗികാതിക്രമം, പെണ്‍കുട്ടികളെ തട്ടികൊണ്ടു പോകല്‍ എന്നീ കുറ്റ കൃത്യങ്ങളില്‍ ആരോപണ വിധേയനായ നിത്യാനന്ദ താന്‍ ദൈവമാണെന്ന് സ്വയം പ്രഖ്യാപിച്ച് രാജ്യം വിട്ടിരിക്കുകയാണ്. കഴിഞ്ഞ ഡിസംബറില്‍ നിത്യാനന്ദയുടെ പാസ്‌പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.തുടർന്ന് ഇക്വഡോറില്‍ കൈലാസം എന്ന പേരില്‍ സ്വന്തം രാജ്യം ഉണ്ടാക്കിയതായി പ്രഖ്യാപിച്ചെങ്കിലും ഇക്വഡോർ ഇത് തള്ളിയിരുന്നു.