ഗുജറാത്തിലെ സൂറത്തില്‍ വന്‍ തീപ്പിടിത്തം

single-img
21 January 2020

അഹമ്മദാബാദ്: ഗുജറാത്തിലെ വസ്ത്ര വ്യാപാര ശാലയില്‍ വന്‍ തീപിടിത്തം. സൂറത്തിലെ രഘുവീര്‍ മാര്‍ക്കറ്റിലാണ് തീ പടര്‍ന്നത്.തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. 57 അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ആളപായമുണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.