കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍

single-img
21 January 2020

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടി ഓഫീസില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഇഖ്ബാലാണ് പേയാട് പള്ളിമുക്കിലെ പാര്‍ട്ടിഓഫീസനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.

ഗവണ്‍മെന്റ് പ്രസിലെ ജീവനക്കാരനായിരുന്ന ഇഖ്ബാലിന് കടബാധ്യതകളുണ്ടായിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് എത്തിച്ചതെന്നാണ് കരുതുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.