പ്രണയം നിരസിച്ച പതിനൊന്നുകാരിയെ പതിമൂന്നുകാരന്‍ കുത്തിക്കൊന്നു

single-img
20 January 2020


കൊല്‍ക്കത്ത: പ്രണയാഭ്യര്‍ഥന നിരസിച്ച പതിനൊന്നുകാരിയെ പതിമൂന്നുകാരന്‍ കുത്തിക്കൊന്നു. കൊല്‍ക്കത്തയിലെ സോനാര്‍പൂരിലാണ് സംഭവം. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

ആണ്‍കുട്ടിയേയും 22 കാരനായ യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തതായി സോനാപൂര്‍ പൊലീസ് അറിയിച്ചു. ജനുവരി 7ന് സ്‌കൂളിലേക്ക് പോകുന്നവഴിയാണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. കത്തി ഉപയോഗിച്ച് പെണ്‍കുട്ടിയുടെ മുഖം വികൃതമാക്കിയിരുന്നു.

സംഭവം പുറത്തറിഞ്ഞയുടനെ ഒരു കൂട്ടം ആളുകള്‍ പ്രതിയുടെ വീട് കൊള്ളയടിക്കുകയും പോലീസ് നിഷ്‌ക്രിയത്വത്തില്‍ പ്രതിഷേധിച്ച്‌ റോഡ് തടയുകയും ചെയ്തു. പ്രതിയായ ആണ്‍കുട്ടി ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണെന്നും മരണപ്പെട്ട പെണ്‍കുട്ടിയുടെ വീട് സ്ഥിതി ചെയ്യുന്ന അതേ പ്രദേശത്താണ് താമസിക്കുന്നതെന്നും പ്രദേശവാസികള്‍ പറഞ്ഞു.