കോഴിക്കോട് ഡിസി സാഹിത്യോത്സവത്തിലെ ഗവർണറുടെ പരിപാടി റദ്ദാക്കി; സുരക്ഷ പരിഗണിച്ചെന്ന് റിപ്പോർട്ട്

single-img
19 January 2020

കോഴിക്കോട്: ഡിസി ബുക്ക്സ് സംഘടിപ്പിക്കുന്ന കേരള ലിറ്റററി ഫെസ്റ്റിവലിലെ ഗവര്‍ണര്‍ പങ്കെടുക്കേണ്ട പരിപാടി ഒഴിവാക്കി. സുരക്ഷാ കാരണങ്ങളാലാണ് പരിപാടി ഒഴിവാക്കിയതെന്ന് രാജ്ഭവന്‍ അറിയിച്ചു.

കടപ്പുറത്ത് അന്‍പതിനായിരത്തോളം പേര്‍ പങ്കെടുക്കുന്ന പൊതുപരിപാടിയിലാണ് ഗവർണർ പങ്കെടുക്കേണ്ടിയിരുന്നത്. എന്നാൽ, സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാൻ ബുദ്ധിമുട്ടാണെന്ന് ഡിസി ബുക്ക് അറിയിച്ചിരുന്നു.

ഓഡിറ്റോറിയത്തില്‍ പിന്നീട് പരിപാടി സംഘടിപ്പിക്കാമെന്ന് അറിയിച്ചെന്ന് രാജ്ഭവന്‍ വ്യക്തമാക്കി.