പ്രതിഷേധപരിപാടിയില്‍ പങ്കെടുക്കാനെത്തി; കണ്ണന്‍ ഗോപിനാഥന്‍ വീണ്ടും കസ്റ്റഡിയില്‍

single-img
18 January 2020

കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ അലഹാബാദില്‍ നടത്തുന്ന പ്രതിഷേധപരിപാടിയില്‍ പങ്കെടുക്കാനെത്തിയ കണ്ണന്‍ ഗോപിനാഥനെ യുപി പോലീസ് കസ്റ്റഡിയിലെടുത്തു. അലഹബാദ് എയര്‍പോര്‍ട്ടില്‍ വെച്ച് കസ്റ്റഡിയിൽ എടുത്ത ശേഷം അലഹബാദില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ ദില്ലിയിലേക്കുള്ള വിമാനത്തില്‍ കയറ്റി വിട്ടുവെന്ന് കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തു.

തന്നെ പോലീസ് ദില്ലിയിലേക്കുള്ള വിമാനത്തില്‍ കയറ്റി വിട്ട നടപടിയെ പരിഹസിച്ച് കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്തുകൊണ്ടാണ് യോഗി ആദിത്യനാഥ് തന്‍റെ പ്രസംഗങ്ങളെ ഭയക്കുന്നതെന്നും കണ്ണന്‍ ഗോപിനാഥന്‍ ചോദിക്കുന്നു. താൻ ഇനിയും രണ്ട് ദിവസം കഴിഞ്ഞ് വാരണാസിയില്‍ പ്രസംഗിക്കാന്‍ പോവുന്നുണ്ടെന്നും കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തു.