മഹാരാഷ്ട്രയിൽ അബേദ്കര്‍ പ്രതിമയുടെ ഉയരം കൂട്ടാന്‍ മന്ത്രിസഭയുടെ അനുമതി; ചെലവ് 1100 കോടി

single-img
16 January 2020

ഇന്ത്യയുടെ ഭരണഘടനാ ശില്‍പിയായ ഡോ.അബേദ്കറോടുള്ള ആദര സൂചകമായി മഹാരാഷ്ട്രയില്‍ പുതുതായി നിര്‍മാണം പുരോഗമിക്കുന്ന അബേദ്കര്‍ പ്രതിമയുടെ ഉയരം വീണ്ടും 100 അടികൂടി വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മന്ത്രിസഭ മുംബൈ മെട്രോപൊളിറ്റന്‍ വികസന അതോറിറ്റിയുടെ നിര്‍ദ്ദേശത്തിന് അംഗീകാരം നൽകുകയായിരുന്നു. ആദ്യഘട്ടത്തിൽ 250 അടി ഉയരത്തിലുള്ള പ്രതിമ നിര്‍മിക്കാനാണ് തീരുമാനിച്ചിരുന്നത്.

ഇത് ഇപ്പോൾ100 അടി കൂടി ഉയര്‍ത്തി 450 അടി ഉയര്‍ത്തിലുള്ള പ്രതിമയാക്കാനാണ് തീരുമാനം. ഇപ്പോൾ ദാദറിലെ ഇന്ദു മില്‍ പ്രദേശത്ത് നിര്‍മ്മാണം പുരോഗമിക്കുന്ന പ്രതിമയുടെ നിര്‍മ്മാണ ചെലവ് ഉയരം വര്‍ദ്ധിപ്പിച്ചതിലൂടെ ആകെ 1100 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. ഇനിയുള്ള രണ്ട് വര്‍ഷത്തിനുള്ളില്‍ അംബേദ്കര്‍ പ്രതിമയുടെ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ വ്യക്തമാക്കി.