രണ്ടായിരം രൂപയുടെ കള്ളനോട്ടുകള്‍ ഏറ്റവും കൂടുതല്‍ പിടികൂടിയത് ഗുജറാത്തില്‍ നിന്നും; കണക്കുകള്‍ പുറത്ത്

single-img
16 January 2020

കേന്ദ്ര സർക്കാർ രാജ്യമാകെ നോട്ട് നിരോധിച്ച ശേഷം ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ (എൻസിആർബി) കണക്കുകള്‍ പ്രകാരം ഇന്ത്യയിൽ പിടികൂടിയ കള്ളനോട്ടുകളില്‍ 56 ശതമാനവും രണ്ടായിരം രൂപയുടെ കറന്‍സികള്‍. 2016 നവംബര്‍ മുതല്‍ കഴിഞ്ഞ വർഷം ഡിസംബര്‍ വരെ പിടികൂടിയ കള്ളനോട്ടുകളുടെ അടിസ്ഥാനത്തിലുളള കണക്കുകളാണിത്. ഇതിൽ2017 ല്‍ വിവിധ എന്‍ഫോഴ്സ്മെന്‍റ്- അന്വേഷണ ഏജന്‍സികള്‍ പിടിച്ചെടുത്ത കള്ളനോട്ടുകളില്‍ 53 ശതമാനം കള്ളനോട്ടുകളുണ്ടായിരുന്നു.

പക്ഷെ കഴിഞ്ഞ വർഷം പിടിച്ചെടുത്ത വ്യാജ കറന്‍സികളില്‍ 2,000 രൂപ മൂല്യമുളള കള്ളനോട്ടുകളുടെ അളവ് 61 ശതമാനമായി കൂടുകയുംഈ കാലഘട്ടത്തിൽ ഏറ്റവും കൂടുതല്‍ രണ്ടായിരം രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടുയത് ഗുജറാത്തില്‍ നിന്നുമായിരുന്നു. പുതുതായി ഇറങ്ങിയ 2000 രൂപയുടെ വ്യാജ നോട്ടുകൾ നിർമ്മിക്കുന്നതിൽ വിജയം കാണുന്നത് ഏറ്റവും അപകടകരമായ സ്ഥിതിയാണെന്നും എൻസിആർബി ഡേറ്റ പറയുന്നു.

2017-2018 വർഷത്തിൽ 46.06 കോടി രൂപയുടെ വ്യാജ നോട്ടുകൾ എൻസിആർബി പിടിച്ചെടുത്തു.ഇവയിൽ 56.31 ശതമാനം വ്യാജ 2,000 രൂപ നോട്ടുകളുടെ രൂപത്തിലായിരുന്നു. എന്നാൽ അരുണാചല്‍ പ്രദേശ്, ഗോവ, ജാര്‍ഖണ്ഡ്, മേഘാലയ എന്നിവടങ്ങളില്‍ നിന്ന് 2018 ല്‍ ഒരു കള്ളനോട്ട് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2018ൽ മാത്രം 2000 രൂപയുടെ ഏറ്റവും കൂടുതല്‍ കള്ളനോട്ടുകള്‍ പിടിച്ചെടുത്തത് തമിഴ്നാട്ടില്‍ നിന്നാണ്.