പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന കലാപത്തിന് പിന്നില്‍ പ്രതിപക്ഷം: അമിത് ഷാ

single-img
16 January 2020

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്ന കലാപത്തിന് പിന്നില്‍ പ്രതിപക്ഷപാര്‍ട്ടികളെന്ന ആരോപണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇക്കാര്യത്തിൽ പ്രതിപക്ഷപാര്‍ട്ടികള്‍ നടത്തുന്ന ബിജെപി വിരുദ്ധ പ്രചാരണം വിജയിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.

രാജ്യമാകെ പ്രതിപക്ഷ പാർട്ടികൾ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കലാപം നടത്തുകയാണ്. അതുകൊണ്ടാണ് പൗരത്വ ഭേദഗതി നിയമത്തെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കുന്നതിനായി ബിജെപി രാജ്യത്തുടനീളം റാലികള്‍ നടത്താന്‍ നിര്‍ബന്ധിതരായതെന്നും അദ്ദേഹം പറഞ്ഞു.

തന്റെ പ്രസംഗത്തിൽ പ്രതിക്ഷ നേതാക്കളുടെ പേരെടുത്തു പറഞ്ഞായിരുന്നു അമിത് ഷായുടെ പരാമര്‍ശം. ഇതോടൊപ്പം തന്നെ’രാഹുല്‍ ഗാന്ധി, ലാലു പ്രസാദ്‌ യാദവ്, മമത ബാനര്‍ജീ, കെജ്‌രിവാള്‍, നിങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്. മുസ്ലിം സഹോദരങ്ങളോട് അപേക്ഷിക്കുകയാണ്, നിങ്ങള്‍ പൗരത്വ ഭേദഗതി നിയമം എന്താണെന് വായിച്ചു മനസ്സിലാക്കൂ, എന്നും അദ്ദേഹം പറഞ്ഞു.