പൗരത്വ നിയമ ഭേദഗതി: സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിൽ തെറ്റില്ല: ഗവര്‍ണര്‍

single-img
15 January 2020

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളാ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിൽ തെറ്റില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഏത് വിഷയത്തിലും സുപ്രീംകോടതിയെ ആർക്കും സമീപിക്കാമെന്നും നിയമ ഭേദഗതിയില്‍ തെറ്റുണ്ടെങ്കിൽ നിയമപരമായി പോകുകയാണ് വേണ്ടതെന്നും ഗവർണർ പറഞ്ഞു.

എന്നാൽ നിയമപരമല്ലാത്തതിനാലാണ് പൗരത്വ നിയമ ഭേദഗതിക്കെതിരയുള്ള നിയമസഭ പ്രമേയത്തെ എതിർത്തതെന്നും ഗവർണർ കൂട്ടിച്ചേര്‍ത്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ കേരളാ സര്‍ക്കാരിന് അധികാരമില്ലെന്നായിരുന്നു ഗവര്‍ണര്‍ അന്ന് പ്രതികരിച്ചത്. സ്വന്തം അധികാര പരിധിയിൽ പെട്ട കാര്യങ്ങൾക്കാണ് സംസ്ഥാന സര്‍ക്കാര്‍ സമയം ചെലവഴിക്കേണ്ടതെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചിരുന്നു.