നിര്‍ഭയാ കേസ്; ഡമ്മികള്‍ തൂക്കിലേറ്റി, വധശിക്ഷ ജനുവരി 22ന്

single-img
14 January 2020

ദില്ലി: നിര്‍ഭയാ കേസിലെ നാലുപ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലേക്ക്. നാലുപ്രതികളുടെയും ഡമ്മികള്‍ തൂക്കിലേറ്റി. ആരാച്ചാര്‍ക്ക് പകരം ജയില്‍ ഉദ്യോഗസ്ഥനാണ് ഡമ്മികള്‍ തൂക്കിലേറ്റിയത്. മുകേഷ് ,വിനയ് ശര്‍മ,അക്ഷയ് കുമാര്‍ സിങ്,പവന്‍ ഗുപ്ത എന്നിവരെ ഈ മാസം 22ന് രാവിലെ ഏഴ്മണിക്ക് തൂക്കിലേറ്റാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ആദ്യമായാണ് തീഹാര്‍ ജയിലില്‍ ഒരേസമയം നാലുപ്രതികളെ തൂക്കിലേറ്റുന്നത്.

ഒരേസമയം രണ്ട് പേരെ മാത്രമാണ് തൂക്കിലേറ്റാനുള്ള സൗകര്യമായിരുന്നു ഈ ജയിലിലുണ്ടായിരുന്നത്. പുതിയതായി സൗകര്യങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. വധശിക്ഷയ്ക്കുള്ള കയര്‍ ബക്‌സര്‍ ജയിലിലാണ് തയ്യാറാക്കിയിരിക്കുന്നത്.രണ്ട് ആരാച്ചാര്‍മാരായിരിക്കും ശിക്ഷ നടപ്പാക്കാന്‍ ഉണ്ടാകുകയെന്നാണ് വിവരം.