കായിക മേളയ്ക്കിടെ തലയില്‍ ജാവലിന്‍ തുളച്ചുകയറി; വിദ്യാര്‍ഥി ഗുരുതരാവസ്ഥയില്‍

single-img
14 January 2020

ഹൗറ: തലയോട്ടിയില്‍ ജാവലിന്‍ തുളച്ചുകയറി വിദ്യാര്‍ഥി ഗുരുതരാവസ്ഥയില്‍. പശ്ചിമബംഗാളിലെ ഹൗറയില്‍ കായിക മേളയ്ക്കിടെയാണ് അപകടം നടന്നത്. മത്സരം നടക്കുന്നതിനിടെ മൈതാനത്ത് നിന്നിരുന്ന ആറാം ക്ലാസ് വിദ്യാര്‍ഥിയുടെ തലയിലേക്ക് ജാവലിന്‍ തുളച്ചുകയറുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു. കൊല്‍ക്കത്തയിലെ എസ്‌എസ്‌കെഎം ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ തലയോട്ടില്‍ നിന്നും ജാവലിന്‍ പുറത്തെടുത്തു.