സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ സ്മൃതി ഇറാനിയുടെ മണ്ഡലത്തില്‍ പൂജകളുമായി സന്യാസിമാര്‍

single-img
14 January 2020

ഇന്ത്യ ഇപ്പോൾ കടന്നുപോകുന്ന സാമ്പത്തിക മാന്ദ്യത്തെ മറികടക്കാന്‍ പൂജകളുമായി സന്യാസികളും രംഗത്തെത്തി. സ്മൃതി ഇറാനിയുടെ മണ്ഡലമായ അമേത്തിയിലെ പ്രയാഗ്‌രാജില്‍ നടന്നുവരുന്ന മാഗ മേളയിലെ സന്യാസിമാരാണ് ഇതിനായി പൂജകള്‍ നടത്തുന്നത്. പൂജകളിലൂടെ ധന ദേവതയായ ലക്ഷ്മിദേവീയെ തൃപ്തിപ്പെടുത്തി രാജ്യത്തെ സാമ്പത്തികാവസ്ഥ മറികടക്കുന്നതിന് വേണ്ടി പ്രത്യേക തൃശ്ശൂല്‍ പൂജയാണ് നടത്തുന്നതെന്ന് പരമഹന്‍സ് ആശ്രമത്തിലെ മഹന്ത് മൗനി മഹാരാജ് പറഞ്ഞു.

ഇതിനായി മേളയിലെ അദ്ദേഹത്തിന്റെ ക്യാമ്പില്‍ ഒരു മാസത്തോളം പ്രത്യേക പൂജ നടക്കുമെന്നും പറഞ്ഞു. ഇന്ത്യ ഇപ്പോൾ സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണ്. രാജ്യത്തെ പൗരന്മാര്‍ ഈ അവസ്ഥയില്‍ ആശങ്കാകുലരാണെന്നും മഹന്ത് മൗനി മഹാരാജ് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മേള തുടങ്ങിയത്.