സോണിയ ഗാന്ധി ഇടപെട്ടു; പൌരത്വ നിയമത്തില്‍ സിപിഎമ്മുമായി സംയുക്ത പ്രക്ഷോഭത്തിനില്ലെന്ന് ചെന്നിത്തല

single-img
14 January 2020

കേരളത്തിൽ പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭത്തിലെ ഭിന്നനിലപാടില്‍ അതൃപ്തി അറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. സിപിഎമ്മുമായി ചേർന്നുകൊണ്ട് സംയുക്തപ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിഷയങ്ങളാണ് കോണ്‍ഗ്രസില്‍ ഭിന്നത സൃഷ്ടിച്ചത്. കേരളത്തിലെ വിഷയങ്ങൾ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സോണിയയെ ധരിപ്പിച്ചതായി സൂചന.

കോൺഗ്രസിൽ ഉണ്ടായ ഭിന്നത സിപിഎം പരമാവധി മുതലെടുക്കുന്നതിന് ഇടയാക്കിയെന്ന വിമര്‍ശനവും സോണിയ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയില്‍ ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ ഇടപെട്ട് മുല്ലപ്പള്ളിയെ പിന്തുണക്കണമെന്ന് മറ്റ് നേതാക്കളോട് ആവശ്യപ്പെട്ടതായാണ് വിവരം. ഈ നീക്കത്തിന്റെ അടിസ്ഥാനത്തിൽ മീറ്റിംഗിന് ശേഷം ചെന്നിത്തല, ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി എന്നിവര്‍ സംയുക്തമായി വാര്‍ത്താസമ്മേളനം വിളിച്ച് മുല്ലപ്പള്ളിക്ക് പിന്തുണ പ്രഖ്യാപിച്ചു. പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തില്‍ ഇനി സിപിഎമ്മുമായി യോജിച്ച പ്രക്ഷോഭത്തിനില്ലെന്ന് മുല്ലപ്പള്ളിയുടെ സാന്നിധ്യത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചെന്നിത്തല വ്യക്തമാക്കി.