സ്ത്രീകൾക്കും പുരുഷന്മാർക്കും പുതിയ ഡ്രസ് കോഡ്; തീരുമാനവുമായി കാശി വിശ്വനാഥ ക്ഷേത്ര അധികൃതർ

single-img
13 January 2020

വാരണാസിയിലെ പ്രസിദ്ധമായ കാശി വിശ്വനാഥ ക്ഷേത്രത്തിൽ പുതിയ ഡ്രസ് കോഡ് ഏർപ്പെടുത്താൻ തീരുമാനം. രാജ്യത്തിന്റെ പരമ്പരാഗത വേഷമായ മുണ്ടും കുര്‍ത്തയും ധരിച്ച് ക്ഷേത്രത്തിലെത്തുന്ന പുരുഷന്‍മാര്‍ക്ക് മാത്രമേ ഇനി ക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളിലേക്ക് പ്രവേശിക്കാൻ സാധിക്കൂ. അതുപോലെ തന്നെ സ്ത്രീകള്‍ക്ക് സാരിയും അധികൃതർ നിര്‍ബന്ധമാക്കി. ഇവയല്ലാതെ മറ്റ് വസ്ത്രങ്ങൾ ഒന്നും തന്നെ ക്ഷേത്രത്തിനകത്ത് പ്രവേശിക്കാൻ അനുവദിക്കില്ല.

അനുവദനീയമായ വേഷം ധരിച്ചെത്തുന്നവര്‍ക്ക്‌ നിശ്ചിത ദൂരത്ത് നിന്ന് പ്രതിഷ്ഠയെ തൊഴുത്‌ മടങ്ങാം. എന്നാൽ പാന്റ്‌സ്‌, ജീന്‍സ്, ഷര്‍ട്ട് എന്നിവ ധരിച്ചെത്തുന്നവര്‍ക്ക് ശ്രീകോവിലിനുള്ളിലേക്ക് പ്രവേശിക്കാനാകില്ലെന്നും ക്ഷേത്ര അധികൃതർ വ്യക്തമാക്കിഇന്നലെ വൈകീട്ട്‌ ക്ഷേത്ര ഭരണ സമിതി സംസ്‌കൃത പണ്ഡിതരും വേദ പഠനവിദഗ്ധരും അടങ്ങിയ കാശി പരിഷത്തുമായി നടത്തിയ യോഗത്തിലാണ് ഡ്രസ് കോഡ് സംബന്ധിച്ച തീരുമാനമെടുത്തത്.

ഇക്കാര്യത്തിൽ കാശി വിദ്വത് പരിഷദിന്റെയാണ് അന്തിമ തീരുമാനം. എന്ന് മുതലായിരിക്കും പുതിയ വേഷധാരണം നിര്‍ബന്ധമാക്കുന്നതെന്ന് ക്ഷേത്ര ഭരണ സമിതി വ്യക്തമാക്കിയിട്ടില്ല.