ധനുഷ് ചിത്രം പട്ടാസ്; ജനുവരി 15 ന് തീയേറ്ററുകളില്‍ എത്തും

single-img
13 January 2020

ധനുഷ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് പട്ടാസ്. ആര്‍എസ് ദുരൈ സെന്തില്‍ കുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 15 ന് പ്രദര്‍ശനത്തിനെത്തും. ധനുഷ് ഡബിള്‍ റോളില്‍ എത്തുന്ന ചിത്രത്തില്‍ സ്നേഹ,മെഹ്രീന്‍ പിര്‍സാദ, ജഗപതി ബാബു,മുനിഷ്കാന്ത്‌ എന്നിവരാണ് മറ്റ് താരങ്ങള്‍.

കൊടി എന്ന ചിത്രത്തിന് ശേഷം ധനുഷും, ദുരൈ സെന്തില്‍ കുമാറും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. വിവേക്-മെര്‍വിന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ഓം പ്രകാശ് ആണ്.സത്യ ജ്യോതി ഫിലിംസ് ആണ് ചിത്രം നിര്‍മിക്കുന്നത്.