ഇസ്ളാം വിരുദ്ധൻ എന്ന് ആരോപണം; ദില്ലിയിൽ ശശി തരൂരിന്റെ വാഹനം തടയാൻ ശ്രമം

single-img
12 January 2020

ഇസ്ളാം വിരുദ്ധൻ എന്ന് ആരോപിച്ചുകൊണ്ട് ദില്ലിയിൽ ശശി തരൂർ എംപിയുടെ വാഹനം തടയാൻ ശ്രമം. ഇന്ന് വൈകുന്നേരം പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിയ മിലിയ സർവകലാശാലയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു ഒരു സംഘം ആളുകൾ ശശി തരൂരിന്റെ വാഹനം തടയാൻ ശ്രമിച്ചത്.

ചില വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ചെറിയ സംഘമാണ് ശശി തരൂരിന്‍റെ വാഹനം തടയാൻ ശ്രമിച്ചത്. എന്നാൽ ഇതിനെ തുടർന്ന് അവിടെ അനിഷ്ട സംഭവങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല എന്ന് എംപിയുടെ ഓഫീസ് അറിയിച്ചു.