എന്‍ഡിഎ സഖ്യത്തില്‍ വിള്ളല്‍; പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല എന്ന് ബീഹാര്‍

single-img
12 January 2020

എന്‍ഡിഎ സഖ്യത്തില്‍ വിള്ളല്‍ വീഴ്ത്തികൊണ്ട് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അടുത്തയാളും രാഷ്ട്രീയ തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോർ ബിജെപിയുമായി പുതിയ യുദ്ധത്തിന് ഒരുങ്ങുന്നു. ബീഹാറിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമമോ പൗരത്വ പട്ടികയോ നടപ്പിലാക്കില്ലെന്ന അറിയിപ്പുമായി അദ്ദേഹം ട്വീറ്റ് ചെയ്തു.

അതോടൊപ്പം തന്നെ സിഎഎ, എന്‍ആർസി എന്നിവ ഔപചാരികമായും വ്യക്തമായും നിരസിച്ചതിന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്കും ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കും അദ്ദേഹം നന്ദിയും അറിയിച്ചു. സുതാര്യവും ഉറച്ചതുമായ നിബന്ധനകളോടെ എൻ‌ആർ‌സിയെ മുഖ്യമന്ത്രി നിരസിക്കണമെന്ന് പ്രശാന്ത് നേരത്തെയും ആവശ്യപ്പെട്ടിരുന്നു.