സംശയം; യുവതിയുടെ വായില്‍ തുണിതിരുകിയ ശേഷം ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊന്നു

single-img
11 January 2020

തിരുവനന്തപുരം ജില്ലയിലെ പുല്ലുവിളയിൽ സംശയത്തെ തുടര്‍ന്ന് യുവതിയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊന്നു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഷൈനി എന്ന യുവതിയെയാണ് ഭര്‍ത്താവ് നിജു കൊലപ്പെടുത്തിയത്. പോലീസ് കസ്ട്ടടിയില്‍ എടുത്ത നിജു കുറ്റം സമ്മതിച്ചു.

ഭാര്യയുടെ വായില്‍ തുണിതിരുകിയ ശേഷം ഇയാള്‍ അവരെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. നിജുവിന് ഭാര്യയോടുള്ള സംശയത്തെ തുടര്‍ന്ന് ഇവര്‍ തമ്മില്‍ വഴക്ക് പതിവായിരുന്നെന്നും പോലീസ് പറയുന്നു. കൊലപാതക വിവരം അറിഞ്ഞതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുമ്പോള്‍ നിജു വീട്ടില്‍ തന്നെയുണ്ടായിരുന്നു.