കാശ്മീരിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കാനുള്ള ഹർജികൾ; സുപ്രീംകോടതി വെള്ളിയാഴ്ച വിധി പറയും

single-img
9 January 2020

ഇന്ത്യൻ ഭരണ ഘടനയിൽ നിന്നും ഓഗസ്റ്റ് അഞ്ചിന് കേന്ദ്രസര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം കാശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീംകോടതി നാളെ വിധി പറയും. നാളെ രാവിലെ രാവിലെ 10.30നാണ് ഹർജികൾ പരിഗണിച്ച മൂന്നംഗങ്ങളുള്ള ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയില്‍ ജസ്റ്റിസുമാരായ സുഭാഷ് റെഡ്ഡി, ബി ആര്‍ ഗവായ് എന്നിവർ ഉൾപ്പെടുന്ന ബെഞ്ച് വിധി പ്രസ്താവിക്കുന്നത്.

ഭരണ ഘടനാ പ്രകാരംകാശ്മീരില്‍ നിലനിന്നിരുന്ന ആര്‍ട്ടിക്കിള്‍ 3780 റദ്ദാക്കിയതിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ ഇന്റര്‍നെറ്റ് ഉള്‍പ്പടെയുള്ള വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ വിച്ഛേദിച്ചിരുന്നു. ഇത്തരത്തിലുള്ള സർക്കാരിന്റെ എല്ലാ പ്രവൃത്തികളെയും ചോദ്യം ചെയ്താണ് ഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നത്. കോണ്‍ഗ്രസ് നേതാവായ ഗുലാം നബി ആസാദ്, കാശ്മീര്‍ ടൈംസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അനുരാധ ഭാസിന്‍ എന്നിവരാണ് ഹര്‍ജിക്കാര്‍.