ഇതുപോലുള്ള ഹർജികൾ ഉപകാരപ്പെടില്ല; പൗരത്വ നിയമം ഭരണഘടനാപരമെന്ന് പ്രഖ്യാപിക്കണമെന്ന ഹർജിക്കെതിരെ ചീഫ് ജസ്റ്റിസ്

single-img
9 January 2020

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വഭേദഗതി നിയമം രാജ്യത്ത് ഭരണഘടനാപരമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട ഹർജിക്കെതിരെ വിമർശനവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ. രാജ്യം വളരെ ദുഷ്‌കരമായ സാഹചര്യത്തിലൂടെ കടന്ന് പോകുമ്പോള്‍ എല്ലാവരുടേയും ലക്ഷ്യം സമാധാനം പുനഃസ്ഥാപിക്കലായിരിക്കണമെന്നും ഇതുപോലുള്ള ഹർജികൾ അതിന് ഉപകാരപ്പെടില്ല എന്നും അദ്ദേഹം പറഞ്ഞു.

പൗരത്വഭേദഗതി നിയമം ഇന്ത്യൻ ഭരണഘടന അനുസരിച്ചാണെന്നും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും ഇത് നടപ്പിലാക്കാന്‍ നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അഭിഭാഷകനായ വിനിത് ദണ്ഡെ സമര്‍പ്പിച്ച ഹര്ജിയിലായിരുന്നു ചീഫ് ജസ്റ്റിസ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേപോലെ തന്നെ പൗരത്വനിയമത്തിനെതിരെ രാജ്യവ്യാപകമായി വ്യാജപ്രചാരങ്ങള്‍ നടക്കുന്നുണ്ടെന്നും ഹർജിക്കാരന്‍ അറിയിച്ചു. എന്നാൽ എന്നാല്‍ നിയമം പിന്‍വലിക്കാന്‍ ഉദ്ദ്യേശമില്ലെന്ന നിലപാടില്‍ തന്നെയാണ് കേന്ദ്രം.