ചങ്ങലവലിച്ച് പുലിവാല് പിടിച്ചത് 43,951 പേര്‍

single-img
8 January 2020

ദില്ലി: കഴിഞ്ഞ വര്‍ഷം തീവണ്ടിയില്‍ ചങ്ങല വലിച്ച കുറ്റത്തിന് അറസ്റ്റിലായത് 43,951 പേരെന്ന് ഇന്ത്യന്‍ റെയില്‍വേ. ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയതിന് 55373 കേസുകള്‍ രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. 46,223 കേസുകളും യാത്രക്കാര്‍ക്ക് അസൗകര്യവുമുണ്ടാക്കുകയും അനാവശ്യമായി ട്രെയിന്‍ വലിച്ചുനിര്‍ത്തുകയുമായിരുന്നുവെന്നും റെയില്‍വേ റിപ്പോര്‍ട്ട് പറയുന്നു.

കഴിഞ്ഞ വര്‍ഷം തീവണ്ടികള്‍ക്ക് നേരെ കല്ലെറിഞ്ഞ സംഭവം ആയിരമെണ്ണമാണ്. ഇതില്‍ 569 കേസുകള്‍ രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. 404 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. റെയില്‍വേയുടെ ഹെല്‍പ്പ്‌ലൈന്‍ നമ്പറായ 182 ലേക്ക് ലഭിച്ചത് 60453 കോളുകളാണ്. ട്വിറ്ററിലൂടെ 31851 പരാതികള്‍ ലഭിച്ചുവെന്നും റെയില്‍വേ അറിയിച്ചു. ആര്‍പിഎഫിന്റെ ടിക്കറ്റ് ചെക്കിങ്ങില്‍ കുടുക്കിലായത് 54,15,739 പേരാണ്. 215 കോടി രൂപ നഷ്ടപരിഹാരം വഴി റെയില്‍വേക്ക് ലഭിച്ചിട്ടുണ്ട്. കുട്ടിക്കടത്തില്‍ നിന്ന് 446 കുട്ടികളെ രക്ഷപ്പെടുത്തിയെന്നും റെയില്‍വേ അറിയിച്ചു.