ഇന്ത്യ യുഎസ് ബന്ധം കൂടുതല്‍ കരുത്തിലേക്ക് വളര്‍ന്നതായി മോദി

single-img
7 January 2020

ഡല്‍ഹി: ഇന്ത്യയും അമേരിക്കയുമായുള്ള ബന്ധം കൂടുതല്‍ കരുത്താര്‍ജിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതുവര്‍ഷ ആശംസകള്‍ നേരുന്നതിന്റെ ഭാഗമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.

Support Evartha to Save Independent journalism

ട്രംപിനും കുടുംബത്തിനും അമേരിക്കയിലെ ജനങ്ങള്‍ക്കും ആരോഗ്യവും സമൃദ്ധിയും വിജയവും ആശംസിച്ചായിരുന്നു പ്രധാനമന്ത്രിയുടെ സംഭാഷണം. കൂട്ടത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കരുത്തില്‍ നിന്ന് കരുത്തിലേക്ക് വളര്‍ന്നതായി പ്രധാനമന്ത്രി സൂചിപ്പിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തത്തില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായ പുരോഗതി മോദിഎടുത്തു പറഞ്ഞു. പര്‌സ്പരം താല്‍പര്യമുള്ള എല്ലാ മേഖലകളിലും സഹകരണം വര്‍ധിപ്പിച്ച് ട്രംപുമായി സഹകരിച്ച് തുടര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ് ഇറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.