പൗരത്വ ഭേദഗതി നിയമം: കേരളാ ബിജെപിയുടെ ബാനറില്‍ ‘ഇന്ത്യ’ എന്നെഴുതിയത് തെറ്റി; ട്രോളുകളുമായി സോഷ്യല്‍ മീഡിയ

single-img
7 January 2020

കേരളാ ബിജെപി നേതൃത്വം പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി പാലക്കാട്‌ നഗരത്തിൽ നടത്തിയ സമ്പർക്ക യജ്ഞത്തിലെ ബാനറില്‍ ഇന്ത്യ എന്ന് എഴുതിയതിൽ അക്ഷരത്തെറ്റ്. കേന്ദ്ര സർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് പൊതുജനത്തെ ബോധ്യപ്പെടുത്താൻ ബിജെപിയുടെ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

നിയമത്തിനെതിരെയുള്ള വ്യാജപ്രചാരണങ്ങൾ തിരിച്ചറിയുക.. പൗരത്വ ഭേദഗതി നിയമം.. അനുകൂല സമ്പർക്ക യജ്ഞം എന്ന ബാനറില്‍ ഇന്ത്യ എന്ന് ഇംഗ്ലീഷില്‍ എഴുതിയപ്പോൾ INIDA എന്നാണ് വന്നത്. ഈ കാര്യം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ ട്രോളുകളുടെ പെരുമഴയായി.

നിങ്ങൾ ആദ്യം ഇന്ത്യ എന്ന് എഴുതാൻ പഠിക്കൂ എന്ന പരിഹാസമാണ് ചിത്രത്തിന് പ്രതികരണമായി ലഭിക്കുന്നത്. ബിജെപിയുടെ ഷൊർണൂർ മണ്ഡലം പ്രസിഡന്റിന്റെ ഫേസ്ബുക്ക് പേജിലാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. മുൻപ് കിരണ്‍ റിജിജുവിന്റെ കേരളത്തിലെ ഗൃഹസമ്പർക്ക പരിപാടിയിലും തുടക്കം പാളിയിരുന്നു.

പൗരത്വ നിയമത്തെ സംബന്ധിച്ച യാഥാർത്ഥ്യങ്ങൾ ബോധ്യപ്പെടുത്തുന്നതിന് വേണ്ടി BJP പാലക്കാട്‌ ജില്ലാ കമ്മിറ്റിയുടെ…

Posted by Jayan Cherpulassery on Monday, January 6, 2020