ഇവിടെ കൂടുതല്‍ പ്രതിഷേധങ്ങള്‍ ഉണ്ടാകും, കൂടുതല്‍ സമരങ്ങള്‍ ഉണ്ടാകും, കൂടുതല്‍ ജനങ്ങള്‍ തെരുവിലിറങ്ങും: ട്വിങ്കിള്‍ ഖന്ന

single-img
6 January 2020

കഴിഞ്ഞ ദിവസം രാത്രിയിൽ ജെഎൻയുവിൽ നടന്ന ആക്രമണത്തിൽ പ്രതികരണവുമായി നടി ട്വിങ്കിള്‍ ഖന്ന. പഠിക്കുന്ന വിദ്യാര്‍ത്ഥികളെക്കാള്‍ സുരക്ഷ പശുക്കള്‍ക്ക് കിട്ടുന്ന രാജ്യമാണ് ഇന്ത്യ എന്നാണ് ട്വിങ്കിള്‍ ട്വിറ്ററില്‍ കുറിച്ചത്. മാത്രമല്ല, ഈ ഉയരുന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ പറ്റില്ലെന്നും അവര്‍ പറഞ്ഞു.

” പശുക്കള്‍ക്ക് വിദ്യാര്‍ത്ഥികളെക്കാള്‍ സുരക്ഷ ലഭിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇപ്പോൾ കണ്ട അക്രമം കൊണ്ട് പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ പറ്റില്ല. ഇവിടെ കൂടുതല്‍ പ്രതിഷേധങ്ങള്‍ ഉണ്ടാകും, കൂടുതല്‍ സമരങ്ങള്‍ ഉണ്ടാകും, കൂടുതല്‍ ജനങ്ങള്‍ തെരുവിലിറങ്ങും. ഈ ഹെഡ് ലൈൻ എല്ലാം പറയും.” ആക്രമണവുമായി ബന്ധപ്പെട്ട മുംബൈ മിററിലെ വാര്‍ത്ത പങ്കുവെച്ചുകൊണ്ട് അവര്‍ ട്വീറ്റ് ചെയ്തു.