ബിജെപി ശക്തി കേന്ദ്രത്തില്‍ അമിത് ഷായ്ക്ക് എതിരെ ‘ഗോ ബാക്ക്’ വിളിച്ചവരില്‍ മലയാളി യുവതിയും

single-img
5 January 2020

പൗരത്വ നിയമഭേദഗതിക്ക് അനുകൂല പ്രചാരണം നടത്താൻ വീടുകൾ സന്ദർശിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് എതിരെ ‘ഗോ ബാക്ക്’ മുദ്രാവാക്യം വിളിച്ചവരിൽ ഒരാൾ മലയാളി യുവതി. ഇവരെ ഉൾപ്പടെ രണ്ട് സ്ത്രീകളെ മന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച പേരിൽ ഫ്ലാറ്റുടമകൾ ഇറക്കിവിട്ടു.

ഇവരോട് ഇന്ന് തന്നെ ഫ്ലാറ്റൊഴിയണമെന്ന് ഉടമകൾ ആവശ്യപ്പെട്ടെന്നാണ് വിവരം. സൂര്യയെന്നും ഹർമിയയെന്നും പേരുള്ള രണ്ട് യുവതികളാണ് ബിജെപിയ്ക്ക് വലിയ ശക്തിയുള്ള പ്രദേശമായ ലാജ്പത് നഗറിൽ മുദ്രാവാക്യം വിളിച്ചത്. ഇതിൽ സൂര്യ മലയാളിയായ കൊല്ലം സ്വദേശിനിയാണ്.

മുദ്രാവാക്യം വിളിച്ച രണ്ടുപേരും ബിരുദവിദ്യാർത്ഥിനിയും, അഭിഭാഷകയുമാണ് പ്രദേശത്തെ ജനങ്ങളിൽ യുവതികൾക്കെതിരെ എതിർപ്പുള്ളതിനാൽ അടിയന്തരമായി ഫ്ലാറ്റൊഴിയണമെന്നാണ് ആവശ്യപ്പെട്ടത്. ഡൽഹിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ വിജയ് ഗോയൽ അടക്കമുള്ളവർ ഇടപെട്ടാണ്, പ്രതിഷേധങ്ങളൊന്നും ഉണ്ടാകാൻ ഇടയില്ലാത്ത സ്ഥലമെന്ന നിലയിൽ, ലാജ്പത് നഗർ ഭവനസന്ദർശനത്തിനായി തെരഞ്ഞെടുത്തത്. ബിജെപി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് കൈവീശി നടന്നുപോവുകയായിരുന്ന അമിത് ഷായ്ക്ക് നേരെയാണ് രണ്ട് യുവതികൾ ഗോ ബാക്ക് വിളിച്ചത്.