ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ച് ഇര്‍ഫാന്‍ പഠാന്‍

single-img
4 January 2020

അന്താരാഷ്‌ട്ര- ആഭ്യന്തര ക്രിക്കറ്റ് ഉൾപ്പെടെ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്‍. ഇന്ന് സ്റ്റാര്‍ സ്‌പോര്‍ട്‌സ് സംപ്രേക്ഷണം ചെയ്ത പ്രത്യേക തല്‍സമയ പരിപാടിയിലാണ് പഠാന്‍ വിരമിക്കാനുള്ള തീരുമാനം ഔദ്യോഗികമായി അറിയിച്ചത്. 2003ല്‍ കേവലം 19ാം വയസിലായിരുന്നു ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലൂടെ അദ്ദേഹത്തിന്റെ അരങ്ങേറ്റം.

കരിയറിൽ ഇതുവരെ ഇന്ത്യയ്ക്കായി 29 ടെസ്റ്റുകളും 120 ഏകദിനങ്ങളും 24 ട്വന്റി-20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. അവസാനമായി 2012-ല്‍ ട്വന്റി-20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയായിരുന്നു ഇര്‍ഫാന്‍ പഠാന്‍ ഇന്ത്യക്കുവേണ്ടി കളിച്ചത്. പിന്നീട് 2013-ല്‍ ഐസിസി ചാംപ്യന്‍സ് ട്രോഫി സ്‌ക്വാഡിലുണ്ടായിരുന്നെങ്കിലും കളിച്ചിരുന്നില്ല.

ഇടംകൈ ബൗൾ മാത്രമല്ല, ഇതിനൊപ്പം ബാറ്റിങിലും ഇര്‍ഫാന്‍ പഠാന്‍ എന്ന ഇടംകയ്യന്‍ മികവ് മുന്‍നിര്‍ത്തി. 2008 ല്‍ അഡ്ലെയ്ഡ് നടന്ന ടെസ്റ്റില്‍ വിരേന്ദര്‍ സെവാഗിനൊപ്പം ഓപ്പണ്‍ ചെയ്ത ഇര്‍ഫാന്‍ പഠാന്‍ മികച്ച പ്രകടനമായിരുന്നു കാഴ്ച വെച്ചത്.