ആന്ധ്രാപ്രദേശില്‍ ടിഡിപി നേതാക്കളെ വീട്ടുതടങ്കലിലാക്കി ജഗന്‍ മോഹന്‍ റെഡ്ഡി

single-img
27 December 2019

ആന്ധ്രാപ്രദേശില്‍ ടിഡിപി നേതാക്കളെ വീട്ടുതടങ്കലിലാക്കി മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നടപടി.
ടി​ഡി​പി എം​പി കേ​ശി​നേ​നി ശ്രീ​നി​വാ​സ്, ടി​ഡി​പി എം​എ​ല്‍​എ ബു​ദ്ധ വെ​ങ്ക​ണ്ണ എ​ന്നി​വ​രെ​യാ​ണ് ത​ട​ങ്ക​ലി​ല്‍ പാ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
ജഗന്‍ മോഹന്‍ നിര്‍ദേശിച്ച മൂന്നു തലസ്ഥാന ഫോര്‍മുലയ്ക്ക് അംഗീകാരം നേടുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

അമരാവതിയും, വിശാഖപട്ടണവും, കര്‍ണൂലും തലസ്ഥാനമാക്കുക യെന്നതാണ് ലക്ഷ്യം. പദ്ധതി അംഗീകരിക്കുന്നതിനായി അടുത്ത ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് ഉന്നതതല യോഗം ചേരുന്നത്. അതേസമയം വി​ജ​യ​വാ​ഡ​യി​ല്‍ ന​ട​ക്കു​ന്ന ക​ര്‍​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ല്‍​നി​ന്നു ത​ട​യാ​നാ​ണ് നേതാക്കളെ തടങ്കലിലാക്കിയതെന്നും സൂചനയുണ്ട്.