പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്ന ആരുമായും സഹകരിക്കും: പികെ കുഞ്ഞാലിക്കുട്ടി

single-img
26 December 2019

കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെ എതിര്‍ക്കുന്ന ആരുമായും സഹകരിക്കുമെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. രാജ്യമാകെ ഓരോ ദിനവും ഉയര്‍ന്നു വരുന്ന സംഘടിതവും അസംഘിടതവുമായപ്രക്ഷോഭങ്ങള്‍ക്ക് ലീഗ് പിന്തുണ കൊടുക്കുമെന്നും എംപി കൂട്ടിച്ചേര്‍ത്തു.

വിഷയത്തിൽ പരസ്പര വിരുദ്ധമായി നിലപാട് കൈക്കൊകൊള്ളുന്ന കേന്ദ്ര സര്‍ക്കാരിനോട് പൌരത്വ ഭേദഗതി നിയമത്തിൽ ശരിയായ നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിയമത്തെ ഉള്ളിൽ നിന്നും എതിർക്കുന്ന എൻഡിഎയിലെ കക്ഷികളുമായി ചർച്ച നടത്തും.

അതേപോലെ, യുപിയിൽ ഭീകരവാഴ്ചയാണ് നടക്കുന്നതെന്നും സമരം അടിച്ചമർത്താൻ കഴിയുമെന്നാണ് സർക്കാർ കരുതുന്നത്. എന്നാല്‍ അത് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.