അയോധ്യ വിധിയില്‍ തിരുത്തല്‍ ഹര്‍ജി നൽകാൻ ബാബറി മസ്‍ജിദ് ആക്ഷന്‍ കമ്മിറ്റി

single-img
26 December 2019

സുപ്രീം കോടതി പുറപ്പെടുവിച്ച അയോധ്യ വിധിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കുമെന്ന് ബാബറി മസ്‍ജിദ് ആക്ഷന്‍ കമ്മിറ്റി. നിലവിലെ സുപ്രീംകോടതി അവധി കഴിഞ്ഞാലുടന്‍ ഹര്‍ജി നൽകാൻ ലഖ്നൗവില്‍ ചേര്‍ന്ന യോഗമാണ് തീരുമാനം കൈക്കൊണ്ടത്. കോടതിയുടെ അഞ്ചംഗ ബഞ്ചിന്‍റെ വിധിക്കെതിരെ നല്‍കിയ പുനപരിശോധന ഹര്‍ജികള്‍ നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ ചേംബറാണ് 18 ഹര്‍ജികള്‍ തള്ളിയത്. കഴിഞ്ഞ മാസം ഒമ്പതിനാണ് അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് അയോധ്യ കേസില്‍ ചരിത്ര വിധി പുറപ്പെടുവിച്ചത്.