ഇന്ത്യൻ കായിക രംഗത്ത് 2019ലെ താരമായി പിവി സിന്ധു

single-img
25 December 2019

പി വി സിന്ധു ലോകകിരീടം നേടിയതാണ് ഇന്ത്യൻ കായിക ലോകത്തെയും ബാഡ്‌മിന്‍റണിലെയും ഈവർഷത്തെ ഏറ്റവും വലിയ നേട്ടം. ഇതോടൊപ്പം തന്നെ യുവതാരം ലക്ഷ്യ സെന്നിന്‍റെ വിജയങ്ങളും ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നതാണ്.

സിന്ധു ലോക കിരീടം നേടിയതാണ് ഇന്ത്യ ബാഡ്‌മിന്‍റൺ ലോകത്തിന്റെ നെറുകയിലെത്തിയ നിമിഷം. ലോക ചാമ്പ്യൻ ഷിപ്പ് ഫൈനലിൽ ജപ്പാൻ താരം നൊസോമി ഒകുഹാരയെ വീഴ്ത്തിയായിരുന്നു സിന്ധുവിന്‍റെ ചരിത്രനേട്ടം.

അതിന് മുൻപ് 2017ലും 2018ലും ഫൈനലിൽ തോറ്റതിനുള്ള മധുരപ്രതികാരം കൂടിയായിരുന്നു സിന്ധുവിന് ഈ വിജയം. പക്ഷെ ലോക ചാമ്പ്യനായതിന് ശേഷം കോർട്ടിലിറങ്ങിയപ്പോള്‍ വേൾഡ് ടൂർ ഫൈനൽസിൽ ഉൾപ്പടെ സിന്ധുവിന് അടിതെറ്റിയിരുന്നു.